വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം. അടുത്ത വർഷം യുഎസ്, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പിനോടനുബന്ധിച്ച് വാഷിങ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് ട്രംപിന് പുരസ്കാരം നൽകിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് ട്രംപിന് സ്വർണ ട്രോഫിയും മെഡലും സമ്മാനിച്ചത്.
ഗാസ സമാധാന കരാർ യാഥാർത്ഥ്യമാകാൻ ട്രംപ് വഹിച്ച പങ്കാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഫന്റീനോ പറഞ്ഞു. ......
ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിളുകളിൽ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തിയതായി മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. നാസയുടെ ഒസിറിസ്-റെക്സ് ദൗത്യത്തിലൂടെ 2023-ൽ ഭൂമിയിലെത്തിച്ച 121.6 ഗ്രാം സാമ്പിളുകളിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ......
അഹമ്മദാബാദ്: പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അജയ് കുമാർ സിംഗ് (47)നെ ഗോവയിൽ നിന്നും ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35)നെ ദാമനിൽ നിന്നുമാണ് പിടികൂടിയത്. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ......
ധാക്ക: ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. ഇതുസംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുത്തെന്ന് ഡോക്ടർ സാഹിദ് ഹുസൈൻ വ്യക്തമാക്കി. ......
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ കരസേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎഫ്) ആയി നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി നൽകിയ അംഗീകാരം നൽകിയതോടെയാണ് പാകിസ്ഥാന്റെ ആദ്യ സിഡിഎഫ് ആയി അസിം മുനീർ നിയമിതനായത്. ......
ഇസ്ലാമാബാദ്: കടക്കെണിയിൽ മുങ്ങിയ പാക്കിസ്ഥാൻ ഒടുവിൽ ദേശീയ വിമാനക്കമ്പനിയും വിൽപ്പനയ്ക്ക് വെച്ചു. പാകിസ്ഥാന്റെ സ്വന്തം വിമാന കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിൽക്കാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഐഎംഎഫിൽ നിന്നും 7 ബില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനുള്ള നിർണായക നിബന്ധനകളിൽ ഒന്നാണിത്. ......
സോൾ: ഉത്തരകൊറിയയോടുള്ള ബന്ധത്തിൽ വലിയ മാറ്റസൂചനയുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ്. മുൻ പ്രസിഡന്റ് യൂൻ സുക് യോലിന്റെ ഭരണകാലത്ത് നടന്നതായി പറയുന്ന പ്രകോപന നടപടികളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയോട് മാപ്പ് പറയുന്നത് പരിഗണിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ് വ്യക്തമാക്കി.“മാപ്പ് പറയേണ്ട സാഹചര്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ......
വാഷിങ്ടൺ: അഞ്ചോ പത്തോ വർഷത്തിനിടയിൽ ലോകം ആണവയുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്ന പ്രവചനവുമായി ഇലോൺ മസ്ക്. യുദ്ധം അനിവാര്യമാണെന്നും മസ്ക് ചൂണ്ടിക്കാട്ടുന്നു. ......
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വഹിക്കുന്ന ഫിൻലൻഡ് മൂന്നു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ അസ്ഥിരത ഉയർന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫിൻലൻഡ് എംബസികൾ 2026ൽ പൂട്ടും. ഈ രാജ്യങ്ങളുമായി വാണിജ്യബന്ധമില്ലാത്തതിനാൽ തന്ത്രപ്രധാന പങ്കാളികളിലേക്കാണ് ഇനി ശ്രദ്ധ തിരിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ അറിയിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷവും അവിടങ്ങളിലെ രാഷ്ട്രീയ–സാമ്പത്തിക അനിശ്ചിതത്വവും തീരുമാനത്തിൽ നിർണായകമായി. ......
വാഷിങ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരമൊഴിഞ്ഞ് രാജ്യം വിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇക്കാര്യം നിക്കോളായ് മഡുറോയോട് ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് നേരിട്ട് പറഞ്ഞതായാണ് റിപ്പോർട്ട്. മഡുറോയും അടുത്ത ബന്ധുക്കളും സുരക്ഷിതമായി രാജ്യം വിട്ടുപോകാനുള്ള അവസരം ഒരുക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തെന്നും മയാമി ഹെറാൾഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മഡുറോ ഇത് നിഷേധിച്ചു; നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് മഡുറോ ആവശ്യപ്പെട്ടു. ......